ജില്ലാ ആർച്ചറി ചാമ്പ്യൻഷിപ്

ജില്ലാ ആർച്ചറി ചാമ്പ്യൻഷിപ് മലബാർ സിമന്റ്സ് ഡയറക്ടർ എസ് സുഭാഷ് ചന്ദ്രബോസ് ഉദ്ഘാടനം ചെയ്യുന്നു


പാലക്കാട് ജില്ലാ ആർച്ചറി ചാമ്പ്യൻഷിപ് മലബാർ സിമന്റ്സ് ഡയറക്ടർ എസ് സുഭാഷ് ചന്ദ്രബോസ് ഉദ്ഘാടനം ചെയ്തു. പോളിടെക്‌നിക് കോളേജിൽ നടന്ന ചാമ്പ്യൻഷിപ്പിൽ എസ് മനോജ് അധ്യക്ഷനായി. പരിശീലകൻ മുനീർ പന്തലിങ്ങൽ സംസാരിച്ചു. ജില്ലയിലെ വിവിധ സ്കൂളുകളിൽനിന്നായി 150 കായികതാരങ്ങൾ പങ്കെടുത്തു.  റീകർവ് വിഭാഗത്തിൽ ജി ആത്മജ, ദയ കൃഷ്ണ, കെവിൻലാൽ കൃഷ്ണ എന്നിവരും ഇന്ത്യൻ റൗണ്ട് വിഭാഗത്തിൽ ജെ അഞ്ജൻ, സൗപർണിക, ഹൃഷിക്, ആയിഷ എന്നിവരും ഒന്നാംസ്ഥാനം നേടി. Read on deshabhimani.com

Related News