ഡെലിഗേറ്റ്‌ 
രജിസ്‌ട്രേഷൻ 
തുടങ്ങി



  പാലക്കാട്‌ ഇൻസൈറ്റ്‌ ദി ക്രിയേറ്റീവ്‌ ഗ്രൂപ്പിന്റെ ആറാമത്‌ കെ ആർ മോഹനൻ അന്താരാഷ്‌ട്ര ഡോക്യുമെന്ററി ഫെസ്‌റ്റിവലിലേക്കുള്ള ഡെലിഗേറ്റ്‌  രജിസ്‌ട്രേഷൻ തുടരുന്നു. 10 വരെ രജിസ്‌റ്റർ ചെയ്യാം. 19ന്‌  പാലക്കാട്‌ ലയൺസ്‌ സ്‌കൂളിലാണ്‌ ഫെസ്‌റ്റിവൽ. ഇരുപത്‌ മിനിറ്റിൽ താഴെയുള്ള മത്സര ഡോക്യുമെന്ററികളാണ്‌ പ്രദർശിപ്പിക്കുക.     ചലച്ചിത്ര നിരൂപകൻ പി കെ സുരേന്ദ്രൻ, ഡോക്യുമെന്ററി സംവിധായകൻ രാജേഷ്‌ ജെയിംസ്‌ എന്നിവരടങ്ങുന്നതാണ്‌ ജൂറി. ഏറ്റവും നല്ല ഡോക്യുമെന്ററിക്ക്‌ പതിനായിരം രൂപയും കെ ആർ മോഹനൻ മെമ്മൊറിയൽ ട്രോഫിയുമാണ്‌ സമ്മാനം. വൈകിട്ട്‌  സമാപന യോഗത്തിൽ സമ്മാനങ്ങൾ വിതരണം ചെയ്യും. സൗജന്യ രജിസ്‌ട്രേഷൻ www.insihgtthevreativegroup.com എന്ന വെബ്‌സൈറ്റിലൂടെ നടത്താം. ഫോൺ: 9446000373, 9496094153.   Read on deshabhimani.com

Related News