19 April Friday
v

ഡെലിഗേറ്റ്‌ 
രജിസ്‌ട്രേഷൻ 
തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Monday Feb 6, 2023
 
പാലക്കാട്‌
ഇൻസൈറ്റ്‌ ദി ക്രിയേറ്റീവ്‌ ഗ്രൂപ്പിന്റെ ആറാമത്‌ കെ ആർ മോഹനൻ അന്താരാഷ്‌ട്ര ഡോക്യുമെന്ററി ഫെസ്‌റ്റിവലിലേക്കുള്ള ഡെലിഗേറ്റ്‌  രജിസ്‌ട്രേഷൻ തുടരുന്നു. 10 വരെ രജിസ്‌റ്റർ ചെയ്യാം. 19ന്‌  പാലക്കാട്‌ ലയൺസ്‌ സ്‌കൂളിലാണ്‌ ഫെസ്‌റ്റിവൽ. ഇരുപത്‌ മിനിറ്റിൽ താഴെയുള്ള മത്സര ഡോക്യുമെന്ററികളാണ്‌ പ്രദർശിപ്പിക്കുക. 
   ചലച്ചിത്ര നിരൂപകൻ പി കെ സുരേന്ദ്രൻ, ഡോക്യുമെന്ററി സംവിധായകൻ രാജേഷ്‌ ജെയിംസ്‌ എന്നിവരടങ്ങുന്നതാണ്‌ ജൂറി. ഏറ്റവും നല്ല ഡോക്യുമെന്ററിക്ക്‌ പതിനായിരം രൂപയും കെ ആർ മോഹനൻ മെമ്മൊറിയൽ ട്രോഫിയുമാണ്‌ സമ്മാനം. വൈകിട്ട്‌  സമാപന യോഗത്തിൽ സമ്മാനങ്ങൾ വിതരണം ചെയ്യും. സൗജന്യ രജിസ്‌ട്രേഷൻ www.insihgtthevreativegroup.com എന്ന വെബ്‌സൈറ്റിലൂടെ നടത്താം. ഫോൺ: 9446000373, 9496094153.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top