ജില്ലാ മിനി അത്‌ലറ്റിക് 
ചാമ്പ്യൻഷിപ് നാളെ



പാലക്കാട് ജില്ല അത്‌ലറ്റിക് അസോസിയേഷന്റെ നേതൃത്വത്തിൽ 62–-ാമത് ജില്ലാ മിനി അത്‌ലറ്റിക് ചാമ്പ്യൻഷിപ് ഏഴിന് പാലക്കാട് മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ നടക്കും.  ജില്ലയിലെ നാൽപ്പതോളം ക്ലബ് /സ്ഥാപനങ്ങളിൽനിന്ന് ആയിരത്തോളം കുട്ടികൾ പങ്കെടുക്കും.  പേര് രജിസ്റ്റർ ചെയ്തവർ അന്നേദിവസം രാവിലെ 7. 30ന് ഗ്രൗണ്ടിൽ റിപ്പോർട്ട് ചെയ്യണം.  ചാമ്പ്യൻഷിപ് പാലക്കാട് ഡിവിഷണൽ റെയിൽവേ മാനേജർ ത്രിലോക് കോത്താരി ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ കെ ബിനുമോൾ സമ്മാനം വിതരണം ചെയ്യും. Read on deshabhimani.com

Related News