29 March Friday

ജില്ലാ മിനി അത്‌ലറ്റിക് 
ചാമ്പ്യൻഷിപ് നാളെ

വെബ് ഡെസ്‌ക്‌Updated: Monday Feb 6, 2023
പാലക്കാട്
ജില്ല അത്‌ലറ്റിക് അസോസിയേഷന്റെ നേതൃത്വത്തിൽ 62–-ാമത് ജില്ലാ മിനി അത്‌ലറ്റിക് ചാമ്പ്യൻഷിപ് ഏഴിന് പാലക്കാട് മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ നടക്കും. 
ജില്ലയിലെ നാൽപ്പതോളം ക്ലബ് /സ്ഥാപനങ്ങളിൽനിന്ന് ആയിരത്തോളം കുട്ടികൾ പങ്കെടുക്കും.  പേര് രജിസ്റ്റർ ചെയ്തവർ അന്നേദിവസം രാവിലെ 7. 30ന് ഗ്രൗണ്ടിൽ റിപ്പോർട്ട് ചെയ്യണം. 
ചാമ്പ്യൻഷിപ് പാലക്കാട് ഡിവിഷണൽ റെയിൽവേ മാനേജർ ത്രിലോക് കോത്താരി ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ കെ ബിനുമോൾ സമ്മാനം വിതരണം ചെയ്യും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top