ബസ് തൊഴിലാളികളുടെ സമരങ്ങള്‍ 
വിജയിപ്പിക്കും

ഡിസ്ട്രിക്ട് മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് എംപ്ലോയീസ് യൂണിയന്‍ (സിഐടിയു) ജില്ലാ കണ്‍വന്‍ഷന്‍ കേരള ബസ് ട്രാന്‍സ്പോര്‍ട്ട് 
വര്‍ക്കേഴ്സ് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി എം എസ് സ്-കറിയ ഉദ്ഘാടനം ചെയ്യുന്നു


പാലക്കാട് ബസ് തൊഴിലാളികളുടെ ആവശ്യങ്ങൾക്കായുള്ള ദേശീയ, സംസ്ഥാന സമരങ്ങൾ വിജയിപ്പിക്കാൻ ഡിസ്ട്രിക്ട് മോട്ടോർ ട്രാൻസ്പോർട്ട് എംപ്ലോയീസ് യൂണിയൻ (സിഐടിയു) ജില്ലാ കൺവൻഷൻ ആവശ്യപ്പെട്ടു. പി കുഞ്ഞിരാമൻ മാസ്റ്റർ സ്മാരക ഹാളിൽ ചേർന്ന കൺവൻഷൻ കേരള ബസ് ട്രാൻസ്പോർട്ട് വർക്കേഴ്സ് ഫെഡറേഷൻ ജനറൽ സെക്രട്ടറി എം എസ് സ്‌കറിയ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് വി ഷൺമുഖൻ അധ്യക്ഷനായി. ജില്ലാ ട്രഷറർ പി ജി മോഹൻകുമാർ, സെക്രട്ടറി ടി ബി നിജാം, എ ജയന്‍, എം കെ രാജേന്ദ്രന്‍ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News