സ്വരലയ 
വിജയ ജയരാജ് 
പുരസ്‌കാരം ഗായിക പി കെ മേദിനിക്ക്



പാലക്കാട് സ്വരലയ വിജയ ജയരാജ് പുരസ്‌കാരം ഗായിക പി കെ മേദിനിക്ക്‌. 25,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. വിജയ ജയരാജിന്റെ സ്‌മരണയ്‌ക്കായി ഭർത്താവ്‌ ബി ജയരാജ് സ്വരലയയിലൂടെ ഏർപ്പെടുത്തിയതാണ്‌ അവാർഡ്‌.   കലാമണ്ഡലം ശിവൻ നമ്പൂതിരി, എൻ രാധാകൃഷ്ണൻ നായർ, കരിവെള്ളൂർ മുരളി, ഗായകൻ സുദീപ്കുമാർ, സ്വരലയ പ്രസിഡന്റ് എൻ എൻ കൃഷ്ണദാസ്, സെക്രട്ടറി ടി ആർ അജയൻ, ബി ജയരാജ് എന്നിവരടങ്ങിയ കമ്മിറ്റിയാണ് ജേതാവിനെ തെരഞ്ഞെടുത്തത്. 28ന്‌ നടക്കുന്ന സ്വരലയ നൃത്ത സംഗീതോത്സവത്തിൽ സ്‌പീക്കർ എ എൻ ഷംസീർ പുരസ്‌കാരം സമ്മാനിക്കും. Read on deshabhimani.com

Related News