24 April Wednesday

സ്വരലയ 
വിജയ ജയരാജ് 
പുരസ്‌കാരം ഗായിക പി കെ മേദിനിക്ക്

വെബ് ഡെസ്‌ക്‌Updated: Monday Dec 5, 2022

പാലക്കാട്

സ്വരലയ വിജയ ജയരാജ് പുരസ്‌കാരം ഗായിക പി കെ മേദിനിക്ക്‌. 25,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. വിജയ ജയരാജിന്റെ സ്‌മരണയ്‌ക്കായി ഭർത്താവ്‌ ബി ജയരാജ് സ്വരലയയിലൂടെ ഏർപ്പെടുത്തിയതാണ്‌ അവാർഡ്‌.   കലാമണ്ഡലം ശിവൻ നമ്പൂതിരി, എൻ രാധാകൃഷ്ണൻ നായർ, കരിവെള്ളൂർ മുരളി, ഗായകൻ സുദീപ്കുമാർ, സ്വരലയ പ്രസിഡന്റ് എൻ എൻ കൃഷ്ണദാസ്, സെക്രട്ടറി ടി ആർ അജയൻ, ബി ജയരാജ് എന്നിവരടങ്ങിയ കമ്മിറ്റിയാണ് ജേതാവിനെ തെരഞ്ഞെടുത്തത്. 28ന്‌ നടക്കുന്ന സ്വരലയ നൃത്ത സംഗീതോത്സവത്തിൽ സ്‌പീക്കർ എ എൻ ഷംസീർ പുരസ്‌കാരം സമ്മാനിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top