പുതൂരിൽ 
ഗതാഗതം മുടങ്ങി

പുതൂർ ഉമ്മത്താംപടി റോഡിൽ മലവെള്ളം ഒഴുകി 
ഗതാഗതം തടസ്സപ്പെട്ടപ്പോൾ


അഗളി അട്ടപ്പാടിയുടെ കിഴക്കൻമേഖലയിൽ മഴ കനത്തു. വെള്ളിയാഴ്ച പകൽ പെയ്ത മഴ മണിക്കൂറുകൾ തുടർന്നു. പുതൂർ ഉമ്മത്താംപടി റോഡിലൂടെ മലവെള്ളം കുത്തിയൊഴുകിയതോടെ മൂന്ന് മണിക്കൂർ ഗതാഗതം തടസ്സപ്പെട്ടു. സ്വർണഗദ്ദയിൽനിന്ന് വന്ന കെഎസ്ആർടിസി ബസുൾപ്പടെ നിരവധി വാഹനങ്ങൾ കുടുങ്ങികിടന്നു. അട്ടപ്പാടിയിൽ ഒരു മാസത്തിലേറെയായി തുടർച്ചയായി മഴ പെയ്യുകയാണ്.അട്ടപ്പാടി   Read on deshabhimani.com

Related News