നവീകരിച്ച കുഞ്ചൻ നമ്പ്യാർ സ്മാരക നാട്യഗൃഹം നാളെ നാടിന്‌ സമർപ്പിക്കും

നവീകരിച്ച കുഞ്ചൻ നമ്പ്യാർ സ്മാരക നാട്യഗൃഹം


പാലക്കാട് ലെക്കിടി കിള്ളിക്കുറുശി മംഗലത്ത്‌ നവീകരിച്ച കുഞ്ചൻ നമ്പ്യാർ സ്‌മാരക നാട്യഗൃഹത്തിന്റെ ഉദ്‌ഘാടനം ബുധനാഴ്‌ച നടക്കും. വൈകിട്ട്‌ നാലിന് ലെക്കിടി കുഞ്ചൻ നമ്പ്യാർ സ്മാരകത്തിൽ മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്‌ഘാടനം ചെയ്യും. കെ പ്രേംകുമാർ എംഎൽഎ അധ്യക്ഷനാകും. ടൂറിസം വകുപ്പ്‌ 80 ലക്ഷം രൂപ ചെലവിലാണ്‌ നവീകരിച്ചത്‌.  മഹാകവി കുഞ്ചൻ നമ്പ്യാരുടെ ജന്മഗൃഹമായ കലക്കത്തുഭവനം 1978 ൽ കേരള സർക്കാർ ഏറ്റെടുത്ത കേരളത്തിലെ പ്രമുഖ സാംസ്കാരിക സ്ഥാപനങ്ങളിൽ ഒന്നാണ്. ഓട്ടൻതുള്ളൽ, മൃദംഗം, മോഹിനിയാട്ടം, ശാസ്ത്രീയ സംഗീതം എന്നിവ അഭ്യസിക്കുന്ന കലാപീഠം സ്മാരകത്തിന്റെ ഭാഗമായി പ്രവർത്തിച്ചുവരുന്നു.  2009 ൽ ടൂറിസം വകുപ്പാണ് സ്മാരകത്തോട് ചേർന്ന് നാട്യഗൃഹം നിർമിച്ചത്. നവീകരിച്ച്‌ ആധുനിവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കിയത്‌. Read on deshabhimani.com

Related News