06 July Sunday

നവീകരിച്ച കുഞ്ചൻ നമ്പ്യാർ സ്മാരക നാട്യഗൃഹം നാളെ നാടിന്‌ സമർപ്പിക്കും

വെബ് ഡെസ്‌ക്‌Updated: Tuesday Oct 4, 2022

നവീകരിച്ച കുഞ്ചൻ നമ്പ്യാർ സ്മാരക നാട്യഗൃഹം

പാലക്കാട്
ലെക്കിടി കിള്ളിക്കുറുശി മംഗലത്ത്‌ നവീകരിച്ച കുഞ്ചൻ നമ്പ്യാർ സ്‌മാരക നാട്യഗൃഹത്തിന്റെ ഉദ്‌ഘാടനം ബുധനാഴ്‌ച നടക്കും. വൈകിട്ട്‌ നാലിന് ലെക്കിടി കുഞ്ചൻ നമ്പ്യാർ സ്മാരകത്തിൽ മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്‌ഘാടനം ചെയ്യും. കെ പ്രേംകുമാർ എംഎൽഎ അധ്യക്ഷനാകും. ടൂറിസം വകുപ്പ്‌ 80 ലക്ഷം രൂപ ചെലവിലാണ്‌ നവീകരിച്ചത്‌. 
മഹാകവി കുഞ്ചൻ നമ്പ്യാരുടെ ജന്മഗൃഹമായ കലക്കത്തുഭവനം 1978 ൽ കേരള സർക്കാർ ഏറ്റെടുത്ത കേരളത്തിലെ പ്രമുഖ സാംസ്കാരിക സ്ഥാപനങ്ങളിൽ ഒന്നാണ്. ഓട്ടൻതുള്ളൽ, മൃദംഗം, മോഹിനിയാട്ടം, ശാസ്ത്രീയ സംഗീതം എന്നിവ അഭ്യസിക്കുന്ന കലാപീഠം സ്മാരകത്തിന്റെ ഭാഗമായി പ്രവർത്തിച്ചുവരുന്നു.  2009 ൽ ടൂറിസം വകുപ്പാണ് സ്മാരകത്തോട് ചേർന്ന് നാട്യഗൃഹം നിർമിച്ചത്. നവീകരിച്ച്‌ ആധുനിവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കിയത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top