നാട്ടുകലാകാര യൂണിയൻ 
അംഗത്വവിതരണം



പാലക്കാട് നാട്ടുകലാകാര യൂണിയന്റെ (സിഐടിയു) അംഗത്വവിതരണം സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് എ കെ ബാലൻ ഉദ്‌ഘാടനം ചെയ്തു.  യൂണിയൻ ജില്ലാ പ്രസിഡന്റ് പ്രൊഫ. കെ ചന്ദ്രൻ അധ്യക്ഷനായി.  സിഐടിയു സംസ്ഥാന കമ്മിറ്റിയംഗം ടി കെ അച്യുതൻ, ജില്ലാ ജോയിന്റ് സെക്രട്ടറി എം ഹരിദാസ് എന്നിവർ സംസാരിച്ചു. യൂണിയൻ ജില്ലാ സെക്രട്ടറി സിജോ സണ്ണി സ്വാഗതവും ട്രഷറർ ശേഖരീപുരം മാധവൻ നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News