ഓട്ടോ കൺസൾട്ടന്റുമാരുടെ തൊഴിലും 
വരുമാനവും സംരക്ഷിക്കാൻ നടപടി വേണം



പാലക്കാട്  ഓട്ടോ കൺസൾട്ടന്റുമാരുടെ തൊഴിലും വരുമാനവും സംരക്ഷിക്കാൻ നടപടി വേണമെന്ന് ജില്ലാ ഓട്ടോ കൺസൾട്ടന്റ്സ് വർക്കേഴ്സ് അസോസിയേഷൻ (സിഐടിയു) ജില്ലാ കൺവൻഷൻ ആവശ്യപ്പെട്ടു.   സംസ്ഥാന സെക്രട്ടറി മധുസൂദനൻ പിള്ള ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ആർ ജി പിള്ള അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എസ് ദാവൂദ്, ട്രഷറർ കെ രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News