കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ്‌ യൂണിയൻ ധർണ

സംയുക്ത ട്രേഡ്‌ യൂണിയൻ നേതൃത്വത്തിൽ പാലക്കാട് ഹെഡ്‌ പോസ്‌റ്റ്‌ ഓഫീസിലേക്ക്‌ നടത്തിയ മാർച്ച് സിഐടിയു ജില്ലാ സെക്രട്ടറി എം ഹംസ ഉദ്‌ഘാടനം ചെയ്യുന്നു


പാലക്കാട്‌ കേന്ദ്ര സർക്കാരിന്റെ കാർഷിക, തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ്‌ യൂണിയൻ നേതൃത്വത്തിൽ ഹെഡ്‌ പോസ്‌റ്റ്‌ ഓഫീസിലേക്ക്‌ മാർച്ചും ധർണയും നടത്തി.  നഗരത്തിലെ വിവിധ സ്ഥലങ്ങളിൽനിന്ന് ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ ഹെഡ് പോസ്‌റ്റോഫീസിലേക്ക് പ്രകടനം നടത്തി. തുടർന്ന് നടത്തിയ ധർണ സിഐടിയു ജില്ലാ സെക്രട്ടറി എം ഹംസ ഉദ്‌ഘാടനം ചെയ്തു. ഐഎൻടിയുസി ജില്ലാ പ്രസിഡന്റ്‌ ചിങ്ങന്നൂർ മനോജ് അധ്യക്ഷനായി. സിഐടിയു സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ടി കെ അച്യുതൻ, എസ്‌ ബി രാജു, ജില്ലാ ട്രഷറർ ടി കെ നൗഷാദ്‌,  മുരളീധരൻ നായർ, കെ രാജേന്ദ്രൻ നായർ,  കലാധരൻ, എച്ച്‌ മുബാറക്ക്, കെ വേലു, കെ സി ജയപാലൻ, സതീശൻ വട്ടപ്പാറ, ഡോ. പി കെ വേണു, കെ ബി സുഗതൻ, ഹൈദരലി,  കെ സുരേഷ്‌, ഗിരിജാദേവി, വി വി വിജയൻ എന്നിവർ സംസാരിച്ചു.   Read on deshabhimani.com

Related News