20 April Saturday

കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ്‌ യൂണിയൻ ധർണ

വെബ് ഡെസ്‌ക്‌Updated: Saturday Dec 3, 2022

സംയുക്ത ട്രേഡ്‌ യൂണിയൻ നേതൃത്വത്തിൽ പാലക്കാട് ഹെഡ്‌ പോസ്‌റ്റ്‌ ഓഫീസിലേക്ക്‌ നടത്തിയ മാർച്ച് സിഐടിയു ജില്ലാ സെക്രട്ടറി എം ഹംസ ഉദ്‌ഘാടനം ചെയ്യുന്നു

പാലക്കാട്‌
കേന്ദ്ര സർക്കാരിന്റെ കാർഷിക, തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ്‌ യൂണിയൻ നേതൃത്വത്തിൽ ഹെഡ്‌ പോസ്‌റ്റ്‌ ഓഫീസിലേക്ക്‌ മാർച്ചും ധർണയും നടത്തി.  നഗരത്തിലെ വിവിധ സ്ഥലങ്ങളിൽനിന്ന് ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ ഹെഡ് പോസ്‌റ്റോഫീസിലേക്ക് പ്രകടനം നടത്തി. തുടർന്ന് നടത്തിയ ധർണ സിഐടിയു ജില്ലാ സെക്രട്ടറി എം ഹംസ ഉദ്‌ഘാടനം ചെയ്തു. ഐഎൻടിയുസി ജില്ലാ പ്രസിഡന്റ്‌ ചിങ്ങന്നൂർ മനോജ് അധ്യക്ഷനായി. സിഐടിയു സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ടി കെ അച്യുതൻ, എസ്‌ ബി രാജു, ജില്ലാ ട്രഷറർ ടി കെ നൗഷാദ്‌,  മുരളീധരൻ നായർ, കെ രാജേന്ദ്രൻ നായർ,  കലാധരൻ, എച്ച്‌ മുബാറക്ക്, കെ വേലു, കെ സി ജയപാലൻ, സതീശൻ വട്ടപ്പാറ, ഡോ. പി കെ വേണു, കെ ബി സുഗതൻ, ഹൈദരലി,  കെ സുരേഷ്‌, ഗിരിജാദേവി, വി വി വിജയൻ എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top