വിദ്യാഭ്യാസ നയത്തിനെതിരെ എസ്‌എഫ്‌ഐ പ്രതിഷേധം



  പാലക്കാട്‌ വിദ്യാർഥി വിരുദ്ധമായ ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെ എസ്എഫ്‌ഐ നേതൃത്വത്തിൽ ജില്ലയിലെങ്ങും പ്രതിഷേധം. വിദ്യാഭ്യാസ നയത്തിന്റെ ആമുഖം കത്തിച്ചായിരുന്നു പ്രതിഷേധം. കേന്ദ്ര കമ്മിറ്റിയംഗം കെ പി ഐശ്വര്യ അകത്തേത്തറയിലും ജില്ലാ സെക്രട്ടറി പി ദിനനാഥ് ചിറ്റൂരും പ്രസിഡന്റ്‌ കെ എ പ്രയാൺ തൃത്താലയിലും സംസ്ഥാന കമ്മിറ്റിയംഗം എൻ ദയ പാലക്കാട്ടും പങ്കാളിയായി. ജില്ലയിലുടനീളം 800 ലധികം വിദ്യാർഥികൾ കോവിഡ് മാനദണ്ഡം പാലിച്ച് വീടുകളിൽ നിന്നാണ് പ്രതിഷേധത്തിൽ പങ്കാളിയായത്. Read on deshabhimani.com

Related News