24 April Wednesday

വിദ്യാഭ്യാസ നയത്തിനെതിരെ എസ്‌എഫ്‌ഐ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Monday Aug 3, 2020

 

പാലക്കാട്‌
വിദ്യാർഥി വിരുദ്ധമായ ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെ എസ്എഫ്‌ഐ നേതൃത്വത്തിൽ ജില്ലയിലെങ്ങും പ്രതിഷേധം. വിദ്യാഭ്യാസ നയത്തിന്റെ ആമുഖം കത്തിച്ചായിരുന്നു പ്രതിഷേധം. കേന്ദ്ര കമ്മിറ്റിയംഗം കെ പി ഐശ്വര്യ അകത്തേത്തറയിലും ജില്ലാ സെക്രട്ടറി പി ദിനനാഥ് ചിറ്റൂരും പ്രസിഡന്റ്‌ കെ എ പ്രയാൺ തൃത്താലയിലും സംസ്ഥാന കമ്മിറ്റിയംഗം എൻ ദയ പാലക്കാട്ടും പങ്കാളിയായി. ജില്ലയിലുടനീളം 800 ലധികം വിദ്യാർഥികൾ കോവിഡ് മാനദണ്ഡം പാലിച്ച് വീടുകളിൽ നിന്നാണ് പ്രതിഷേധത്തിൽ പങ്കാളിയായത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top