സ്കൂൾ വിക്കി പുരസ്കാരങ്ങള്‍ 
വിതരണം ചെയ്തു



പാലക്കാട് കൈറ്റിന്റെ സ്കൂൾ വിക്കി പുരസ്കാരം വിതരണം ചെയ്തു. കേരള നിയമസഭാ സമുച്ചയത്തിലെ ആർ ശങ്കരനാരായണൻ തമ്പി ഹാളിൽ നടന്ന ചടങ്ങിൽ മന്ത്രി വി ശിവൻകുട്ടി പുരസ്കാരം വിതരണം ചെയ്തു. ജില്ലയിൽ ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടിയ സ്കൂളുകൾക്ക് പുരസ്കാരം നൽകി. ചിറ്റൂർ ജിവിഎൽപിഎസ്, വട്ടേനാട് ജിവിഎച്ച്എസ്എസ്, കല്യാണപേട്ട ആർകെഎംഎൽപിഎസ് എന്നിവ ശിൽപ്പവും പ്രശംസാപത്രവും സമ്മാനത്തുകയും ഏറ്റുവാങ്ങി. Read on deshabhimani.com

Related News