എംപിമാരുടെ സസ്‌പെൻഷൻ: 
എസ്എഫ്ഐ പ്രതിഷേധിച്ചു



പാലക്കാട് എളമരം കരീം, ബിനോയ് വിശ്വം തുടങ്ങി 12 എംപിമാരെ രാജ്യസഭയിൽനിന്ന് സസ്‌പെൻഡ്‌ ചെയ്തതിൽ പ്രതിഷേധിച്ച് എസ്എഫ്ഐ ജില്ലാ കമ്മിറ്റി പ്രകടനം നടത്തി. പാലക്കാട് ന​ഗരത്തിൽ നടത്തിയ പ്രതിഷേധ പ്രകടനം ജില്ലാ സെക്രട്ടറി പി ദിനനാഥ് ഉദ്ഘാടനം ചെയ്തു.  എസ് വിപിൻ അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് കെ എ പ്രയാൺ, എച്ച് അജ്മൽ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News