സിഐടിയു പ്രതിഷേധ 
പ്രകടനം നടത്തി

എളമരം കരീം എംപി ഉള്‍പ്പെടെ 12 എംപിമാരെ രാജ്യസഭയില്‍ നിന്ന് സസ്പെന്റ് ചെയ്ത നടപടിയില്‍ പ്രതിഷേധിച്ച് 
സിഐടിയു പാലക്കാട് ന​ഗരത്തില്‍ നടത്തിയ പ്രകടനം


  പാലക്കാട് എളമരം കരീം എംപി ഉൾപ്പെടെ 12 എംപിമാരെ രാജ്യസഭയിൽനിന്ന്‌ സസ്‌പെൻഡ്‌ ചെയ്ത മോദി സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ച് സിഐടിയു പ്രകടനം നടത്തി.  പഞ്ചായത്ത് കേന്ദ്രങ്ങളിൽ നടന്ന പ്രതിഷേധത്തിൽ നിരവധിപേർ പങ്കെടുത്തു. പാലക്കാട് ന​ഗരത്തിൽ സിഐടിയു സംസ്ഥാന കമ്മിറ്റി അം​ഗം വി സരള, ജില്ലാ വൈസ് പ്രസിഡന്റ് ടി കെ നൗഷാദ്, ജില്ലാ ജോയിന്റ്‌ സെക്രട്ടറി എം എസ് സ്‌കറിയ, ഡിവിഷൻ പ്രസിഡന്റ് പി ജി രാംദാസ് എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News