ദേശീയ കിക്ക് ബോക്സിങ്: 
മിന്‍ഹാജിന് സ്വര്‍ണം



മണ്ണാർക്കാട് ദേശീയ കിക്ക് ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ കെ മിൻഹാജിന് സ്വർണ നേട്ടം. ഗോവയിലെ അര്‍പോറയില്‍ ഞായറാഴ്ച നടന്ന ഫൈനലില്‍ മഹാരാഷ്ട്രയെ നേരിട്ടാണ് 15 വയസ്സില്‍ താഴെ 47 കി.ഗ്രാം വിഭാഗത്തില്‍ മിന്‍ഹാജ് ചാമ്പ്യനായത്. പശ്ചിമ ബംഗാളില്‍നിന്നുള്ള കരുത്തനായ ബോക്സറെ ആദ്യ റൗണ്ടില്‍ ഇടിച്ചിട്ടാണ് ഫൈനലിലെത്തിയത്. അലനല്ലൂര്‍ പാലക്കാഴിയിലെ കണിയാര്‍തൊടി അന്‍സാറിന്റെയും സീനത്തിന്റെയും മകനായ‌‌‌‌ മിന്‍ഹാജ് അലനല്ലൂര്‍ ഗവ. ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ്.  ഏപ്പുക്കാട് സഞ്ചീദ് ലാസാനാണ് പരിശീലകന്‍. വുഷു ഇന്റര്‍നാഷനില്‍ സംസ്ഥാനത്ത് മൂന്നാം സ്ഥാനവും മലപ്പുറം ജില്ലക്കായി ബോക്സിങില്‍ ഒന്നാം സ്ഥാനവും നേടിയിട്ടുണ്ട്.   Read on deshabhimani.com

Related News