29 March Friday

ദേശീയ കിക്ക് ബോക്സിങ്: 
മിന്‍ഹാജിന് സ്വര്‍ണം

വെബ് ഡെസ്‌ക്‌Updated: Wednesday Dec 1, 2021
മണ്ണാർക്കാട്
ദേശീയ കിക്ക് ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ കെ മിൻഹാജിന് സ്വർണ നേട്ടം. ഗോവയിലെ അര്‍പോറയില്‍ ഞായറാഴ്ച നടന്ന ഫൈനലില്‍ മഹാരാഷ്ട്രയെ നേരിട്ടാണ് 15 വയസ്സില്‍ താഴെ 47 കി.ഗ്രാം വിഭാഗത്തില്‍ മിന്‍ഹാജ് ചാമ്പ്യനായത്. പശ്ചിമ ബംഗാളില്‍നിന്നുള്ള കരുത്തനായ ബോക്സറെ ആദ്യ റൗണ്ടില്‍ ഇടിച്ചിട്ടാണ് ഫൈനലിലെത്തിയത്. അലനല്ലൂര്‍ പാലക്കാഴിയിലെ കണിയാര്‍തൊടി അന്‍സാറിന്റെയും സീനത്തിന്റെയും മകനായ‌‌‌‌ മിന്‍ഹാജ് അലനല്ലൂര്‍ ഗവ. ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ്. 
ഏപ്പുക്കാട് സഞ്ചീദ് ലാസാനാണ് പരിശീലകന്‍. വുഷു ഇന്റര്‍നാഷനില്‍ സംസ്ഥാനത്ത് മൂന്നാം സ്ഥാനവും മലപ്പുറം ജില്ലക്കായി ബോക്സിങില്‍ ഒന്നാം സ്ഥാനവും നേടിയിട്ടുണ്ട്.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top