2,209 കോവിഡ്‌ 1,295 രോഗമുക്തി



പാലക്കാട് ജില്ലയിൽ ശനിയാഴ്ച 2209 പേർക്ക് കോവിഡ് –-19 സ്ഥിരീകരിച്ചു. 1295 പേർ‍ രോഗമുക്തരായി. സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 1587 , ഉറവിടം അറിയാതെ രോഗം ബാധിച്ച  587 പേർ, 20 ആരോഗ്യ പ്രവർത്തകർ, സംസ്ഥാനത്തിന് പുറത്തുനിന്നുവന്ന 15 പേർ എന്നിവർ ഉൾപ്പെടും. 10,115 പേരിലാണ്‌ പരിശോധന നടത്തിയത്‌. 21.83 ശതമാനമാണ് രോഗസ്ഥിരീകരണ നിരക്ക്‌.  ജില്ലയിൽ 12,110 പേരാണ്‌ ചികിത്സയിലുള്ളത്‌. പാലക്കാട് ജില്ലക്കാരായ ഒരാൾ കാസർകോട്‌, രണ്ടുപേർ വീതം  വയനാട്, കോട്ടയം, നാലുപേർ വീതം തിരുവനന്തപുരം, ആലപ്പുഴ, കണ്ണൂർ, അഞ്ചുപേർ വീതം കൊല്ലം, പത്തനംതിട്ട, 12 പേർ ഇടുക്കി, 18 പേർ കോഴിക്കോട്, 21 പേർ എറണാകുളം, 76 പേർ തൃശൂർ, 128 പേർ മലപ്പുറം ജില്ലയിലും ചികിത്സയിലുണ്ട്. Read on deshabhimani.com

Related News