25 April Thursday
21.83 ശതമാനം രോഗസ്ഥിരീകരണ നിരക്ക്‌

2,209 കോവിഡ്‌ 1,295 രോഗമുക്തി

വെബ് ഡെസ്‌ക്‌Updated: Sunday Aug 1, 2021
പാലക്കാട്
ജില്ലയിൽ ശനിയാഴ്ച 2209 പേർക്ക് കോവിഡ് –-19 സ്ഥിരീകരിച്ചു. 1295 പേർ‍ രോഗമുക്തരായി. സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 1587 , ഉറവിടം അറിയാതെ രോഗം ബാധിച്ച  587 പേർ, 20 ആരോഗ്യ പ്രവർത്തകർ, സംസ്ഥാനത്തിന് പുറത്തുനിന്നുവന്ന 15 പേർ എന്നിവർ ഉൾപ്പെടും. 10,115 പേരിലാണ്‌ പരിശോധന നടത്തിയത്‌. 21.83 ശതമാനമാണ് രോഗസ്ഥിരീകരണ നിരക്ക്‌. 
ജില്ലയിൽ 12,110 പേരാണ്‌ ചികിത്സയിലുള്ളത്‌. പാലക്കാട് ജില്ലക്കാരായ ഒരാൾ കാസർകോട്‌, രണ്ടുപേർ വീതം  വയനാട്, കോട്ടയം, നാലുപേർ വീതം തിരുവനന്തപുരം, ആലപ്പുഴ, കണ്ണൂർ, അഞ്ചുപേർ വീതം കൊല്ലം, പത്തനംതിട്ട, 12 പേർ ഇടുക്കി, 18 പേർ കോഴിക്കോട്, 21 പേർ എറണാകുളം, 76 പേർ തൃശൂർ, 128 പേർ മലപ്പുറം ജില്ലയിലും ചികിത്സയിലുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top