ആയക്കാട് വേല ആഘോഷിച്ചു

ആയക്കാട് വേലയുടെ ഭാഗമായി നടന്ന എഴുന്നള്ളത്ത്


വടക്കഞ്ചേരി ആയക്കാട് വേല വർണാഭമായി ആഘോഷിച്ചു. രാവിലെ ഗണപതി അമ്പലത്തിൽനിന്ന്‌ വാളും ചിലമ്പോടുംകൂടി ഭഗവതിയെ മന്നത്തേക്ക് എത്തിച്ചു. പകൽ മൂന്നിന്‌ പഞ്ചവാദ്യത്തോടെ മൂന്ന് ആനകളുമായി കാഴ്ചശീവേലിയും എഴുന്നള്ളത്തും ഉണ്ടായി. രാത്രി മേളത്തിന്റെ അകമ്പടിയോടെ മന്ദിലേക്ക് ആന കേറിയതോടെ വെടിക്കെട്ട്‌ നടന്നു. ഇരട്ട തായമ്പകയും പുലർച്ചെ എഴുന്നള്ളത്തും ഉണ്ടായി. Read on deshabhimani.com

Related News