ക്ഷേത്ര ജീവനക്കാർക്ക് ശമ്പളവിഹിതം തനത് ഫണ്ടിൽനിന്ന്‌



പാലക്കാട്  ലോക്ക് ഡൗൺ സാഹചര്യത്തിൽ മാനേജ്‌മെന്റ് ഫണ്ടിൽനിന്ന്‌ ശമ്പളം കൈപ്പറ്റുന്ന ക്ഷേത്രങ്ങളിലെ ജീവനക്കാർക്ക് നാല് മാസത്തെ ശമ്പളവിഹിതം ബോർഡിന്റെ തനത് ഫണ്ടിൽനിന്ന്‌ മലബാർ ദേവസ്വം ബോർഡ് തീരുമാനം അനുസരിച്ച് അനുവദിക്കും.  സർക്കാറിൽനിന്ന്‌ ബജറ്റ് അലോട്ട്‌മെന്റ് ലഭിക്കാത്തപക്ഷം 2020 ജനുവരി മുതൽ ഏപ്രിൽ വരെ മാസങ്ങളിലെ വിഹിതമാണ് ലഭിക്കുക. ധനസഹായം അനുവദിക്കുന്നതിനുള്ള നടപടി നിലവിലെ നിയന്ത്രണങ്ങളിൽ ഇളവ് വന്നാലുടൻ അതത് ഡിവിഷൻ അസിസ്റ്റന്റ് കമീഷണർമാർ യുദ്ധകാലാടിസ്ഥാനത്തിൽ സ്വീകരിക്കുന്നതാണെന്ന് കമീഷണർ അറിയിച്ചു. Read on deshabhimani.com

Related News