25 April Thursday

ക്ഷേത്ര ജീവനക്കാർക്ക് ശമ്പളവിഹിതം തനത് ഫണ്ടിൽനിന്ന്‌

വെബ് ഡെസ്‌ക്‌Updated: Wednesday Apr 1, 2020
പാലക്കാട് 
ലോക്ക് ഡൗൺ സാഹചര്യത്തിൽ മാനേജ്‌മെന്റ് ഫണ്ടിൽനിന്ന്‌ ശമ്പളം കൈപ്പറ്റുന്ന ക്ഷേത്രങ്ങളിലെ ജീവനക്കാർക്ക് നാല് മാസത്തെ ശമ്പളവിഹിതം ബോർഡിന്റെ തനത് ഫണ്ടിൽനിന്ന്‌ മലബാർ ദേവസ്വം ബോർഡ് തീരുമാനം അനുസരിച്ച് അനുവദിക്കും. 
സർക്കാറിൽനിന്ന്‌ ബജറ്റ് അലോട്ട്‌മെന്റ് ലഭിക്കാത്തപക്ഷം 2020 ജനുവരി മുതൽ ഏപ്രിൽ വരെ മാസങ്ങളിലെ വിഹിതമാണ് ലഭിക്കുക. ധനസഹായം അനുവദിക്കുന്നതിനുള്ള നടപടി നിലവിലെ നിയന്ത്രണങ്ങളിൽ ഇളവ് വന്നാലുടൻ അതത് ഡിവിഷൻ അസിസ്റ്റന്റ് കമീഷണർമാർ യുദ്ധകാലാടിസ്ഥാനത്തിൽ സ്വീകരിക്കുന്നതാണെന്ന് കമീഷണർ അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top