ലോട്ടറിത്തൊഴിലാളികളുടെ മാർച്ച്
പാലക്കാട് വിവിധ ആവശ്യങ്ങളുന്നയിച്ച് ജില്ലാ ലോട്ടറി ഏജന്റ്സ് ആൻഡ് വർക്കേഴ്സ് യൂണിയൻ (സിഐടിയു) നേതൃത്വത്തിൽ ജില്ലാ ലോട്ടറി ക്ഷേമനിധി ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. യൂണിയൻ ജില്ലാ സെക്രട്ടറി ടി കെ നൗഷാദ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം എം ഹരിദാസ് അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് സുരേഷ് ബാബു, പി ലീലാധരൻ, വി രവീന്ദ്രൻ, കെ ബിനു, വീരാൻ സാഹിബ്, കെ ആർ വിജയൻ, ഷൺമുഖൻ. മുബാറക്, എം അഷറഫ്, കെ പ്രഭാകരൻ, വി സി രാധാകൃഷ്ണൻ, ഭുവനേശ്വർ, ജെ ജെയ്സൺ, സുഹറാബി, ഒ നാരായണൻ എന്നിവർ സംസാരിച്ചു. Read on deshabhimani.com