നിലവിളിക്കോലങ്ങളാവില്ല

ബാലസംഘം താനൂർ ഏരിയ വേനൽതുമ്പികൾ ഒരുക്കിയ അവതരണശില്‍പ്പം


  താനൂർ എസ്എഫ്ഐ  ജില്ലാ സമ്മേളന പ്രതിനിധികളെ സ്വാഗതംചെയ്തത് ബാലസംഘം താനൂർ ഏരിയാ വേനൽതുമ്പികൾ. ‘നിരോധനം നിലയ്ക്കാത്ത കാലത്ത് നിലവിളിക്കോലങ്ങളാവില്ല നാം എന്നു തുടങ്ങുന്ന ഗാനമാണ് അവതരണശിൽപ്പമായി അവതരിപ്പിച്ചത്. 2018ലെ എസ്എഫ്ഐ സംസ്ഥാന ജാഥയിലെ മുദ്രാഗീതമാണിത്. എ വി രഞ്ജിത്ത് പയ്യന്നൂരാണ് ഗാനം രചിച്ചത്. ബാലസംഘം ജില്ലാ ജോ. സെക്രട്ടറി ആദിയ സിലിയയാണ് അവതരണശിൽപ്പം ചിട്ടപ്പെടുത്തിയത്.    ടി മുഹമ്മദ് ഹംസത്ത്, കെ എം ഇർഷാദ്, കെ പി ഷഹൽ, ഇ സാരംഗി, ടി അനുപ്രിയ, കെ പി വേദ, സി കെ ശിഖ, എ ആര്യഷാജി, ടി അയന എന്നിവരാണ് അവതരിപ്പിച്ചത്.  Read on deshabhimani.com

Related News