24 April Wednesday

നിലവിളിക്കോലങ്ങളാവില്ല

വെബ് ഡെസ്‌ക്‌Updated: Wednesday May 31, 2023

ബാലസംഘം താനൂർ ഏരിയ വേനൽതുമ്പികൾ ഒരുക്കിയ അവതരണശില്‍പ്പം

 
താനൂർ
എസ്എഫ്ഐ  ജില്ലാ സമ്മേളന പ്രതിനിധികളെ സ്വാഗതംചെയ്തത് ബാലസംഘം താനൂർ ഏരിയാ വേനൽതുമ്പികൾ. ‘നിരോധനം നിലയ്ക്കാത്ത കാലത്ത് നിലവിളിക്കോലങ്ങളാവില്ല നാം എന്നു തുടങ്ങുന്ന ഗാനമാണ് അവതരണശിൽപ്പമായി അവതരിപ്പിച്ചത്.
2018ലെ എസ്എഫ്ഐ സംസ്ഥാന ജാഥയിലെ മുദ്രാഗീതമാണിത്. എ വി രഞ്ജിത്ത് പയ്യന്നൂരാണ് ഗാനം രചിച്ചത്. ബാലസംഘം ജില്ലാ ജോ. സെക്രട്ടറി ആദിയ സിലിയയാണ് അവതരണശിൽപ്പം ചിട്ടപ്പെടുത്തിയത്.
   ടി മുഹമ്മദ് ഹംസത്ത്, കെ എം ഇർഷാദ്, കെ പി ഷഹൽ, ഇ സാരംഗി, ടി അനുപ്രിയ, കെ പി വേദ, സി കെ ശിഖ, എ ആര്യഷാജി, ടി അയന എന്നിവരാണ് അവതരിപ്പിച്ചത്. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top