പതാകദിനാചരണം

കൺസ്ട്രക്ഷൻ വർക്കേഴ്സ് ഫെഡറേഷൻ അഖിലേന്ത്യാ സമ്മേളന പതാകദിനാചരണത്തിൽ പെരിന്തൽമണ്ണയിൽ 
അഖിലേന്ത്യാ ജനറൽ സെക്രട്ടറി വി ശശികുമാർ പതാക ഉയർത്തുന്നു


മലപ്പുറം കൺസ്‌ട്രക്‌ഷൻ വർക്കേഴ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (സിഐടിയു) അഖിലേന്ത്യാ സമ്മേളനത്തിന്റെ പതാകദിനം ആചരിച്ചു. ജില്ല, ഏരിയ, പഞ്ചായത്ത് കേന്ദ്രങ്ങളിൽ പതാക ഉയർത്തി. സിഡബ്ല്യുഎഫ്ഐ അഖിലേന്ത്യ ജനറൽ സെക്രട്ടറി വി ശശികുമാർ  പെരിന്തൽമണ്ണയിലും അഖിലേന്ത്യ വൈസ്‌പ്രസിഡന്റ്‌ വി പി സക്കറിയ ജില്ലാ കമ്മിറ്റി ഓഫീസിനുമുന്നിലും ജില്ലാ പ്രസിഡന്റ്‌ കെ ജയരാജ് മഞ്ചേരിയിലും പതാക ഉയർത്തി. ഫെബ്രുവരി 11മുതൽ 13വരെ ഗുവാഹത്തിയിലാണ്‌ സമ്മേളനം.   Read on deshabhimani.com

Related News