ജില്ലാ മാര്‍ച്ചും ധര്‍ണയും വിജയിപ്പിക്കും

ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ്‌ ടീച്ചേഴ്സ് ജില്ലാ കൺവൻഷൻ കെഎസ്ടിഎ സംസ്ഥാന ട്രഷറർ ടി കെ എ ഷാഫി ഉദ്ഘാടനംചെയ്യുന്നു


മലപ്പുറം വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ്‌ ടീച്ചേഴ്സ്‌ നേതൃത്വത്തിൽ 20ന് നടത്തുന്ന മാർച്ചും ധർണയും വിജയിപ്പിക്കാൻ ജില്ലാ കൺവൻഷൻ തീരുമാനിച്ചു. കെഎസ്ടിഎ സംസ്ഥാന ട്രഷറർ ടി കെ എ ഷാഫി ഉദ്ഘാടനംചെയ്തു. ആർ കെ ബിനു അധ്യക്ഷനായി. എകെജിസിടി മുൻ ജനറൽ സെക്രട്ടറി കെ കെ ദാമോദരൻ, എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റംഗം പി വി ഏലിയാമ്മ, കെജിഎൻഎ സംസ്ഥാന പ്രസിഡന്റ് സി ടി നുസൈബ എന്നിവർ സംസാരിച്ചു. ആക്ഷൻ കൗൺസിൽ ജില്ലാ കൺവീനർ കെ വിജയകുമാർ സ്വാഗതവും കെജിഒഎ ജില്ലാ സെക്രട്ടറി എം ശ്രീഹരി നന്ദിയും പറഞ്ഞു.   Read on deshabhimani.com

Related News