29 March Friday

ജില്ലാ മാര്‍ച്ചും ധര്‍ണയും വിജയിപ്പിക്കും

വെബ് ഡെസ്‌ക്‌Updated: Wednesday Nov 30, 2022

ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ്‌ ടീച്ചേഴ്സ് ജില്ലാ കൺവൻഷൻ കെഎസ്ടിഎ സംസ്ഥാന ട്രഷറർ ടി കെ എ ഷാഫി ഉദ്ഘാടനംചെയ്യുന്നു

മലപ്പുറം
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ്‌ ടീച്ചേഴ്സ്‌ നേതൃത്വത്തിൽ 20ന് നടത്തുന്ന മാർച്ചും ധർണയും വിജയിപ്പിക്കാൻ ജില്ലാ കൺവൻഷൻ തീരുമാനിച്ചു. കെഎസ്ടിഎ സംസ്ഥാന ട്രഷറർ ടി കെ എ ഷാഫി ഉദ്ഘാടനംചെയ്തു. ആർ കെ ബിനു അധ്യക്ഷനായി. എകെജിസിടി മുൻ ജനറൽ സെക്രട്ടറി കെ കെ ദാമോദരൻ, എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റംഗം പി വി ഏലിയാമ്മ, കെജിഎൻഎ സംസ്ഥാന പ്രസിഡന്റ് സി ടി നുസൈബ എന്നിവർ സംസാരിച്ചു. ആക്ഷൻ കൗൺസിൽ ജില്ലാ കൺവീനർ കെ വിജയകുമാർ സ്വാഗതവും കെജിഒഎ ജില്ലാ സെക്രട്ടറി എം ശ്രീഹരി നന്ദിയും പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top