എംപിമാരുടെ സസ്പെൻഷൻ: തൊഴിലാളികൾ പ്രതിഷേധ പ്രകടനം നടത്തി

സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം ഉൾപ്പെടെയുളള 12 എംപിമാരെ രാജ്യസഭയിൽനിന്ന് സസ്പെൻ‍ഡ് ചെയ്ത കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് സിഐടിയു നേതൃത്വത്തിൽ മലപ്പുറത്ത് നടത്തിയ പ്രകടനം


മലപ്പുറം രാജ്യസഭയില്‍ പ്രതിഷേധിച്ചതിന്റെ പേരില്‍ എളമരം കരീമടക്കം  12 പ്രതിപക്ഷ എംപിമാരെ  രാജ്യസഭയിൽനിന്ന് സസ്‌പെന്‍ഡ് ചെയ്ത കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച്  മലപ്പുറത്ത് സിഐടിയു നേതൃത്വത്തിൽ തൊഴിലാളികൾ പ്രകടനവും യോഗവും നടത്തി.  സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് എ കെ വേലായുധൻ  ഉദ്ഘാടനംചെയ്തു. പി സുധാമൻ അധ്യക്ഷനായി. കെ പി ഫെസൽ, ഇ എൻ ജിതേന്ദ്രൻ, സി നഫീസ, കെ മിർഷാദ് ഇബ്രാഹിം എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News