26 April Friday

എംപിമാരുടെ സസ്പെൻഷൻ: തൊഴിലാളികൾ പ്രതിഷേധ പ്രകടനം നടത്തി

വെബ് ഡെസ്‌ക്‌Updated: Tuesday Nov 30, 2021

സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം ഉൾപ്പെടെയുളള 12 എംപിമാരെ രാജ്യസഭയിൽനിന്ന് സസ്പെൻ‍ഡ് ചെയ്ത കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് സിഐടിയു നേതൃത്വത്തിൽ മലപ്പുറത്ത് നടത്തിയ പ്രകടനം

മലപ്പുറം
രാജ്യസഭയില്‍ പ്രതിഷേധിച്ചതിന്റെ പേരില്‍ എളമരം കരീമടക്കം  12 പ്രതിപക്ഷ എംപിമാരെ  രാജ്യസഭയിൽനിന്ന് സസ്‌പെന്‍ഡ് ചെയ്ത കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച്  മലപ്പുറത്ത് സിഐടിയു നേതൃത്വത്തിൽ തൊഴിലാളികൾ പ്രകടനവും യോഗവും നടത്തി. 
സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് എ കെ വേലായുധൻ  ഉദ്ഘാടനംചെയ്തു. പി സുധാമൻ അധ്യക്ഷനായി. കെ പി ഫെസൽ, ഇ എൻ ജിതേന്ദ്രൻ, സി നഫീസ, കെ മിർഷാദ് ഇബ്രാഹിം എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top