ജോലിസ്ഥിരത ഉറപ്പുവരുത്തണം

കേരള സ്റ്റേറ്റ് കുടുംബശ്രീ എംപ്ലോയീസ് യൂണിയൻ (സിഐടിയു) ജില്ലാ സമ്മേളനം സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി വി പി സക്കറിയ ഉദ്ഘാടനംചെയ്യുന്നു


മലപ്പുറം കുടുംബശ്രീ കരാർ ജീവനക്കാരുടെ ജോലിസ്ഥിരതയും മിനിമം വേതനവും ഉറപ്പാക്കണമെന്ന് കേരള സ്റ്റേറ്റ് കുടുംബശ്രീ എംപ്ലോയീസ് യൂണിയൻ (സിഐടിയു) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. മലപ്പുറം സിഐടിയു സെന്ററിൽ സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി വി പി സക്കറിയ സമ്മേളനം ഉദ്ഘാടനംചെയ്തു. പി കെ കല്‍പ്പന അധ്യക്ഷയായി.  സംസ്ഥാന കമ്മിറ്റി അംഗം വി എസ് റിജേഷ് സംസാരിച്ചു. എം കെ വിഷ്ണു സ്വാഗതവും സി ആർ രാകേഷ് നന്ദിയും പറഞ്ഞു. ഭാരവാഹികൾ: പി കെ കല്‍പ്പന (പ്രസിഡന്റ്), അബ്ദുൽ മനാഫ് (വൈസ് പ്രസിഡന്റ്), എം കെ വിഷ്ണു (സെക്രട്ടറി),  ടി പി പ്രമീള (ജോ. സെക്രട്ടറി), സി ആർ രാകേഷ് (ട്രഷറർ). Read on deshabhimani.com

Related News