ദമ്മായി 1,67,150 രൂപ ദുരിതാശ്വാസ നിധിയിലേക്ക്‌



  പെരിന്തൽമണ്ണ  സ്‌നേഹവും കരുതലും വിതറിയ ബിരിയാണി ചെമ്പിൽനിന്ന്‌ നന്മയുടെ ഗന്ധം പരക്കുന്നു. മഹാമാരിയുടെ കാലത്ത്‌ മൂസക്കുട്ടി -മനഴി ചാരിറ്റബിൾ ട്രസ്റ്റ് ബിരിയാണി ഫെസ്റ്റിലൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ച്‌ നൽകിയത്‌ 1,67,150 രൂപ‌. 8250 ബിരിയാണികൾ വിറ്റഴിച്ചു.  ഇങ്ങനെ 6,83,800 രൂപ ലഭിച്ചു. ചെലവ്‌ കഴിച്ചുള്ള ലാഭവിഹിതമാണ്‌ നൽകിയത്‌. ജൂലൈ 15നും 19നുമായി 5000 ബിരിയാണി വിൽക്കാനാണ്‌ ട്രസ്റ്റ് തീരുമാനിച്ചത്. എന്നാൽ വലിയ സ്വീകാര്യത ലഭിച്ചു. 8250 ബിരിയാണി പെരിന്തൽമണ്ണയിലും പരിസര പ്രദേശങ്ങളിലും എത്തിച്ചു. എസ്എഫ്ഐ, ഡിവൈഎഫ്ഐ, സിപിഐ എം പ്രവർത്തകരും ക്ലബ്ബുകളും സഹകരിച്ചു. Read on deshabhimani.com

Related News