നിർത്തലാക്കരുത്‌ സ്കോളർഷിപ്പുകൾ

പിന്നാക്ക വിഭാഗങ്ങൾക്കുള്ള സ്‌കോളർഷിപ് നിർത്തലാക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ച്‌ 
ബാലസംഘം ജില്ലാ കമ്മിറ്റി മലപ്പുറത്ത്‌ നടത്തിയ പ്രകടനം


  കേന്ദ്ര സർക്കാർ 
തീരുമാനത്തിനെതിരെ ബാലസംഘം 
പ്രതിഷേധം മലപ്പുറം പിന്നോക്ക - ദുർബലവിഭാഗങ്ങളുടെ വിദ്യാഭ്യാസ സ്കോളർഷിപ്പുകൾ നിർത്തലാക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിൽ ബാലസംഘം ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. എല്ലാ കുട്ടികൾക്കും വിദ്യാഭ്യാസത്തിനുള്ള അവകാശം ഭരണഘടന അനുശാസിക്കുന്നതാണ്. എന്നാൽ ദുർബല വിഭാഗങ്ങൾക്ക് ആ അവസരം നിഷേധിക്കലാവും സ്കോളർഷിപ്പ് ഇല്ലാതാക്കുന്നതോടെ സംഭവിയ്ക്കുന്നത്.  ഇതിനെതിരെ കുട്ടികളെ സ്നേഹിക്കുന്ന എല്ലാവരും രംഗത്തുവരണമെന്ന് ബാലസംഘം ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാർ നിഷേധിച്ച ആനുകൂല്യം സ്വയം ഏറ്റെടുത്ത് കേരളത്തിലെ കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പാക്കിയ സംസ്ഥാന സർക്കാരിന് ബാലസംഘം നന്ദി അറിയിച്ചു.    ജില്ലാ പ്രസിഡന്റ്‌ എ പി അഭിനവ് അധ്യക്ഷനായി. ജില്ലാ കൺവീനർ പി സതീശൻ വിശദീകരണം നടത്തി. ജില്ലാ കോ -ഓർഡിനേറ്റർ ഗോപി കുറ്റൂർ, ജോയിന്റ്‌ കൺവീനർ കെ മുസമ്മിൽ, ജില്ലാ വൈസ് പ്രസിഡന്റുമാരായ സിമി മറിയം, എസ്  രോഹിത്ത് എന്നിവർ സംസാരിച്ചു. ഇ അർജുൻ സ്വാഗതവും സാറാ കൽമാജ് നന്ദിയും പറഞ്ഞു. എൻജിഒ യൂണിയൻ ഹാൾ പരിസരത്തുനിന്നാരംഭിച്ച പ്രതിഷേധ പ്രകടനം കുന്നുമ്മലിൽ സമാപിച്ചു. Read on deshabhimani.com

Related News