20 April Saturday

നിർത്തലാക്കരുത്‌ സ്കോളർഷിപ്പുകൾ

വെബ് ഡെസ്‌ക്‌Updated: Tuesday Nov 29, 2022

പിന്നാക്ക വിഭാഗങ്ങൾക്കുള്ള സ്‌കോളർഷിപ് നിർത്തലാക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ച്‌ 
ബാലസംഘം ജില്ലാ കമ്മിറ്റി മലപ്പുറത്ത്‌ നടത്തിയ പ്രകടനം

 

കേന്ദ്ര സർക്കാർ 
തീരുമാനത്തിനെതിരെ ബാലസംഘം 
പ്രതിഷേധം

മലപ്പുറം
പിന്നോക്ക - ദുർബലവിഭാഗങ്ങളുടെ വിദ്യാഭ്യാസ സ്കോളർഷിപ്പുകൾ നിർത്തലാക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിൽ ബാലസംഘം ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. എല്ലാ കുട്ടികൾക്കും വിദ്യാഭ്യാസത്തിനുള്ള അവകാശം ഭരണഘടന അനുശാസിക്കുന്നതാണ്. എന്നാൽ ദുർബല വിഭാഗങ്ങൾക്ക് ആ അവസരം നിഷേധിക്കലാവും സ്കോളർഷിപ്പ് ഇല്ലാതാക്കുന്നതോടെ സംഭവിയ്ക്കുന്നത്. 
ഇതിനെതിരെ കുട്ടികളെ സ്നേഹിക്കുന്ന എല്ലാവരും രംഗത്തുവരണമെന്ന് ബാലസംഘം ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാർ നിഷേധിച്ച ആനുകൂല്യം സ്വയം ഏറ്റെടുത്ത് കേരളത്തിലെ കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പാക്കിയ സംസ്ഥാന സർക്കാരിന് ബാലസംഘം നന്ദി അറിയിച്ചു.  
 ജില്ലാ പ്രസിഡന്റ്‌ എ പി അഭിനവ് അധ്യക്ഷനായി. ജില്ലാ കൺവീനർ പി സതീശൻ വിശദീകരണം നടത്തി. ജില്ലാ കോ -ഓർഡിനേറ്റർ ഗോപി കുറ്റൂർ, ജോയിന്റ്‌ കൺവീനർ കെ മുസമ്മിൽ, ജില്ലാ വൈസ് പ്രസിഡന്റുമാരായ സിമി മറിയം, എസ്  രോഹിത്ത് എന്നിവർ സംസാരിച്ചു. ഇ അർജുൻ സ്വാഗതവും സാറാ കൽമാജ് നന്ദിയും പറഞ്ഞു. എൻജിഒ യൂണിയൻ ഹാൾ പരിസരത്തുനിന്നാരംഭിച്ച പ്രതിഷേധ പ്രകടനം കുന്നുമ്മലിൽ സമാപിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top