എകെപിഎ 
സമ്മേളനത്തിന് ഇന്ന് തുടക്കം



തിരൂർ ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ (എകെപിഎ)  ജില്ലാ സമ്മേളനം  ചൊവ്വാഴ്ച തിരൂരിൽ തുടങ്ങും.  രാവിലെ 9.30ന്  വാഗൺ ട്രാജഡി ടൗൺ ഹാളിൽ  ഫോട്ടോഗ്രാഫി വീഡിയോഗ്രാഫി എക്സിബിഷനോടെയാണ്‌ ആ രംഭം. പൊതുസമ്മേളനം മന്ത്രി വി അബ്ദുറഹ്‌മാൻ ഉദ്ഘാടനംചെയ്യും. ബുധനാഴ്‌ച പ്രതിനിധി സമ്മേളനം.സമ്മേളനത്തിന്റെ  പതാക മുൻ ജില്ലാ സെക്രട്ടറി മുരളി കുണ്ടൂരിന്റെ വീട്ടിൽനിന്ന് അദ്ദേഹത്തിന്റെ പത്നി സരസ്വതിയിൽനിന്ന്‌ ജില്ലാ പ്രസിഡന്റ്‌ ഗഫൂർ റിനി ഏറ്റുവാങ്ങി.  ജിതീഷ് കുറുമ്പൂർ,  മാധവൻ സംഗീത്, സുകുമാരൻ പച്ചാട്ടിരി,  മസൂദ് മംഗലം, ‌ സജിത്ത് ഷൈൻ, രാജൻ പറവണ്ണ, റിയാസ് ബാബു, അൻവർ സൈൻ, സുധീർ കാവിലക്കാട് എന്നിവർ സംസാരിച്ചു.   Read on deshabhimani.com

Related News