അഗ്‌നിപഥിനെതിരെ 
തൊഴിലാളി മാർച്ച്‌

കേന്ദ്ര സര്‍ക്കാരിന്റെ അഗ്നിപഥ് പദ്ധതി ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സിഐടിയു ജില്ലാ കമ്മിറ്റി മലപ്പുറത്ത് സംഘടിപ്പിച്ച ---പ്രതിഷേധ മാര്‍ച്ച്


മലപ്പുറം കേന്ദ്ര സർക്കാരിന്റെ അഗ്നിപഥ് പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് സിഐടിയു നേതൃത്വത്തിൽ കേന്ദ്രസർക്കാർ ഓഫീസിലേക്ക്‌ തൊഴിലാളി മാർച്ച്.   ജൂബിലി റോഡിലെ സിഐടിയു ജില്ലാ കമ്മിറ്റി ഓഫീസ് പരിസരത്തുനിന്ന് ആരംഭിച്ച മാർച്ചിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു. മലപ്പുറം ടെലഫോൺ എക്സ്ചേഞ്ചിനുമുന്നിൽ നടന്ന ധർണ സിഐടിയു ജില്ലാ സെക്രട്ടറി വി പി അനിൽ ഉദ്‌ഘാടനംചെയ്‌തു.  ജില്ലാ വൈസ്‌ പ്രസിഡന്റ്‌ വി പി സോമസുന്ദരം അധ്യക്ഷനായി. വൈസ്‌ പ്രസിഡന്റ്‌ എ കെ വേലായുധൻ, സംസ്ഥാന കമ്മിറ്റി അംഗം ടി വി വിജയലക്ഷ്‌മി എന്നിവർ സംസാരിച്ചു.  Read on deshabhimani.com

Related News