29 March Friday

അഗ്‌നിപഥിനെതിരെ 
തൊഴിലാളി മാർച്ച്‌

വെബ് ഡെസ്‌ക്‌Updated: Wednesday Jun 29, 2022

കേന്ദ്ര സര്‍ക്കാരിന്റെ അഗ്നിപഥ് പദ്ധതി ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സിഐടിയു ജില്ലാ കമ്മിറ്റി മലപ്പുറത്ത് സംഘടിപ്പിച്ച ---പ്രതിഷേധ മാര്‍ച്ച്

മലപ്പുറം
കേന്ദ്ര സർക്കാരിന്റെ അഗ്നിപഥ് പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് സിഐടിയു നേതൃത്വത്തിൽ കേന്ദ്രസർക്കാർ ഓഫീസിലേക്ക്‌ തൊഴിലാളി മാർച്ച്.  
ജൂബിലി റോഡിലെ സിഐടിയു ജില്ലാ കമ്മിറ്റി ഓഫീസ് പരിസരത്തുനിന്ന് ആരംഭിച്ച മാർച്ചിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു. മലപ്പുറം ടെലഫോൺ എക്സ്ചേഞ്ചിനുമുന്നിൽ നടന്ന ധർണ സിഐടിയു ജില്ലാ സെക്രട്ടറി വി പി അനിൽ ഉദ്‌ഘാടനംചെയ്‌തു. 
ജില്ലാ വൈസ്‌ പ്രസിഡന്റ്‌ വി പി സോമസുന്ദരം അധ്യക്ഷനായി. വൈസ്‌ പ്രസിഡന്റ്‌ എ കെ വേലായുധൻ, സംസ്ഥാന കമ്മിറ്റി അംഗം ടി വി വിജയലക്ഷ്‌മി എന്നിവർ സംസാരിച്ചു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top