ദേവധാർ മേൽപ്പാലത്തിൽ വീണ്ടും വാഹനാപകടം

താനൂർ ദേവധാർ മേൽപ്പാലത്തിലേക്ക് ഇടിച്ചുകയറിയ ലോറി


താനൂർ  ദേവധാർ മേൽപ്പാലത്തിൽ വീണ്ടും അപകടം. എറണാകുളത്തുനിന്നും കോഴിക്കോട്ടേക്ക് ഇന്റർലോക്ക് കട്ടകളുമായി പോകുന്ന ലോറി നിയന്ത്രണംവിട്ട് പാലത്തിന്റെ കൈവരിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു.  ചൊവ്വാഴ്ച പുലർച്ചെയാണ് അപകടം. ഇടിയുടെ ആഘാതത്തിൽ ലോറിയുടെ മുൻഭാഗം പൂർണമായും തകർന്നു. പൊലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി.  മേൽപ്പാലത്തിൽ അപകടങ്ങൾ തുടർക്കഥയാവുന്ന സാഹചര്യത്തിൽ  പാലത്തിൽ തെരുവ് വിളക്കുകൾ സ്ഥാപിക്കണമെന്നും പാലത്തിന്റെ വിള്ളലുകൾ നികത്തണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.  Read on deshabhimani.com

Related News