16 April Tuesday

ദേവധാർ മേൽപ്പാലത്തിൽ വീണ്ടും വാഹനാപകടം

വെബ് ഡെസ്‌ക്‌Updated: Wednesday Jun 29, 2022

താനൂർ ദേവധാർ മേൽപ്പാലത്തിലേക്ക് ഇടിച്ചുകയറിയ ലോറി

താനൂർ 
ദേവധാർ മേൽപ്പാലത്തിൽ വീണ്ടും അപകടം. എറണാകുളത്തുനിന്നും കോഴിക്കോട്ടേക്ക് ഇന്റർലോക്ക് കട്ടകളുമായി പോകുന്ന ലോറി നിയന്ത്രണംവിട്ട് പാലത്തിന്റെ കൈവരിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. 
ചൊവ്വാഴ്ച പുലർച്ചെയാണ് അപകടം. ഇടിയുടെ ആഘാതത്തിൽ ലോറിയുടെ മുൻഭാഗം പൂർണമായും തകർന്നു. പൊലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. 
മേൽപ്പാലത്തിൽ അപകടങ്ങൾ തുടർക്കഥയാവുന്ന സാഹചര്യത്തിൽ  പാലത്തിൽ തെരുവ് വിളക്കുകൾ സ്ഥാപിക്കണമെന്നും പാലത്തിന്റെ വിള്ളലുകൾ നികത്തണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top