വിമാനം റദ്ദാക്കി; 
യാത്രക്കാർ വലഞ്ഞു



കരിപ്പൂർ കരിപ്പൂരിൽനിന്ന്‌ ജിദ്ദയിലേക്കുള്ള സ്പൈസ് ജറ്റ് വിമാനം പൊടുന്നനെ റദ്ദാക്കിയതോടെ 180 യാത്രക്കാർ വലഞ്ഞു. വെള്ളിയാഴ്‌ച രാത്രി 10ന് പോകേണ്ട വിമാനമായിരുന്നു. ബോർഡിങ് പാസെടുത്ത് സുരക്ഷാ പരിശോധനയും കഴിഞ്ഞ് കാത്തിരിക്കുമ്പോഴാണ്‌  വിമാനം റദ്ദാക്കിയ വിവരമറിയുന്നത്. എപ്പോൾ പുറപ്പെടുമെന്ന അറിയിപ്പ് ശനിയാഴ്ചയും ലഭിച്ചില്ല. ടിക്കറ്റ് തുക പൂർണമായും മടക്കിനൽകുമെന്ന്‌ വിമാനക്കമ്പനി അധികൃതർ പറഞ്ഞു. Read on deshabhimani.com

Related News