18 April Thursday

വിമാനം റദ്ദാക്കി; 
യാത്രക്കാർ വലഞ്ഞു

വെബ് ഡെസ്‌ക്‌Updated: Sunday May 28, 2023
കരിപ്പൂർ
കരിപ്പൂരിൽനിന്ന്‌ ജിദ്ദയിലേക്കുള്ള സ്പൈസ് ജറ്റ് വിമാനം പൊടുന്നനെ റദ്ദാക്കിയതോടെ 180 യാത്രക്കാർ വലഞ്ഞു. വെള്ളിയാഴ്‌ച രാത്രി 10ന് പോകേണ്ട വിമാനമായിരുന്നു. ബോർഡിങ് പാസെടുത്ത് സുരക്ഷാ പരിശോധനയും കഴിഞ്ഞ് കാത്തിരിക്കുമ്പോഴാണ്‌  വിമാനം റദ്ദാക്കിയ വിവരമറിയുന്നത്. എപ്പോൾ പുറപ്പെടുമെന്ന അറിയിപ്പ് ശനിയാഴ്ചയും ലഭിച്ചില്ല. ടിക്കറ്റ് തുക പൂർണമായും മടക്കിനൽകുമെന്ന്‌ വിമാനക്കമ്പനി അധികൃതർ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top