കർഷക ഐക്യദാർഢ്യമായി 
കെഎസ്‌കെടിയു 
ജനകീയ പ്രമേയം

കർഷകർക്ക്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ച് കെഎസ്‌കെടിയു ജനകീയ പ്രമേയം അവതരണം പാങ്ങില്‍ ജില്ലാ പ്രസിഡന്റ് എം പി അലവി ഉദ്ഘാടനംചെയ്യുന്നു


  മലപ്പുറം കർഷകർക്ക്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ചും സമരത്തിലെ ആവശ്യങ്ങൾ പൂർണമായി അംഗീകരിക്കണമെന്ന്‌ ആവശ്യപ്പെട്ടും കെഎസ്‌കെടിയു ജനകീയ പ്രമേയം അവതരിപ്പിച്ചു. വൈകിട്ട്‌ വില്ലേജ്‌ കേന്ദ്രങ്ങളിലായിരുന്നു പ്രമേയാവതരണം. മങ്കട  കർഷക സമര പോരാളികൾക്ക് ഐക്യദാർഢ്യവും ജനകീയ പ്രമേയ അവതരണവും മങ്കടയിൽ പത്ത് കേന്ദ്രങ്ങളിൽ  നടന്നു.  കർഷകസമരത്തിൽ ജീവൻ പൊലിഞ്ഞ ധീര രക്തസാക്ഷികൾക്ക് അനുശോചനം രേഖപ്പെടുത്തി.  കെഎസ്കെടിയു ജില്ലാ പ്രസിഡന്റ്‌ എം പി അലവി, ഏരിയാ സെക്രട്ടറി ടി പി വിജയൻ, പ്രസിഡ​ന്റ് എം രാജു, ട്രഷറർ എം സുരേഷ് എന്നിവർ പങ്കടുത്തു. Read on deshabhimani.com

Related News