28 March Thursday

കർഷക ഐക്യദാർഢ്യമായി 
കെഎസ്‌കെടിയു 
ജനകീയ പ്രമേയം

വെബ് ഡെസ്‌ക്‌Updated: Saturday Nov 27, 2021

കർഷകർക്ക്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ച് കെഎസ്‌കെടിയു ജനകീയ പ്രമേയം അവതരണം പാങ്ങില്‍ ജില്ലാ പ്രസിഡന്റ് എം പി അലവി ഉദ്ഘാടനംചെയ്യുന്നു

  മലപ്പുറം

കർഷകർക്ക്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ചും സമരത്തിലെ ആവശ്യങ്ങൾ പൂർണമായി അംഗീകരിക്കണമെന്ന്‌ ആവശ്യപ്പെട്ടും കെഎസ്‌കെടിയു ജനകീയ പ്രമേയം അവതരിപ്പിച്ചു. വൈകിട്ട്‌ വില്ലേജ്‌ കേന്ദ്രങ്ങളിലായിരുന്നു പ്രമേയാവതരണം. മങ്കട  കർഷക സമര പോരാളികൾക്ക് ഐക്യദാർഢ്യവും ജനകീയ പ്രമേയ അവതരണവും മങ്കടയിൽ പത്ത് കേന്ദ്രങ്ങളിൽ  നടന്നു.  കർഷകസമരത്തിൽ ജീവൻ പൊലിഞ്ഞ ധീര രക്തസാക്ഷികൾക്ക് അനുശോചനം രേഖപ്പെടുത്തി.  കെഎസ്കെടിയു ജില്ലാ പ്രസിഡന്റ്‌ എം പി അലവി, ഏരിയാ സെക്രട്ടറി ടി പി വിജയൻ, പ്രസിഡ​ന്റ് എം രാജു, ട്രഷറർ എം സുരേഷ് എന്നിവർ പങ്കടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top