സിഐടിയു ജില്ലാ സമ്മേളനം: *ലോഗോ പ്രകാശിപ്പിച്ചു

സിഐടിയു ജില്ലാ സമ്മേളന ലോഗോ സംസ്ഥാന വൈസ് പ്രസിഡന്റ്‌ വി ശശികുമാർ മധു ജനാർദനന് നൽകി പ്രകാശിപ്പിക്കുന്നു


അങ്ങാടിപ്പുറം ഒക്ടോബർ 22, 23  തീയതികളിൽ അങ്ങാടിപ്പുറത്ത് നടക്കുന്ന സിഐടിയു  ജില്ലാ സമ്മേളനത്തിന്റെ ലോഗോ  പ്രകാശിപ്പിച്ചു. സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ്‌ വി ശശികുമാർ ചലച്ചിത്ര നിരൂപകൻ  മധു ജനാർദനന്  നൽകിയായിരുന്നു പ്രകാശനം.  സജി ചെറുകരയാണ് ലോഗോ  തയ്യാറാക്കിയത്.  സ്വാഗതസംഘം ചെയർമാൻ പി കെ അബ്ദുള്ള നവാസ് അധ്യക്ഷനായി. സിഐടിയു  ജില്ലാ ജനറൽ സെക്രട്ടറി   വി പി സക്കറിയ, കെഎസ്കെടിയു ജില്ലാ പ്രസിഡന്റ്‌ എം പി അലവി, പി കെ വിജയ, പി കെ കുഞ്ഞുമോൻ, ടി കെ റഷീദലി, എ ഹരി, എ ആർ വേലു, സി സജി, കെ  ടി നാരായണൻ, പി അബ്ദുസമദ് എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ജനറൽ കൺവീനർ എം പി സലീം സ്വാഗതവും എം ആർ അനൂപ് നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News