26 April Friday

സിഐടിയു ജില്ലാ സമ്മേളനം: *ലോഗോ പ്രകാശിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Sep 26, 2022

സിഐടിയു ജില്ലാ സമ്മേളന ലോഗോ സംസ്ഥാന വൈസ് പ്രസിഡന്റ്‌ വി ശശികുമാർ മധു ജനാർദനന് നൽകി പ്രകാശിപ്പിക്കുന്നു

അങ്ങാടിപ്പുറം
ഒക്ടോബർ 22, 23  തീയതികളിൽ അങ്ങാടിപ്പുറത്ത് നടക്കുന്ന സിഐടിയു  ജില്ലാ സമ്മേളനത്തിന്റെ ലോഗോ  പ്രകാശിപ്പിച്ചു. സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ്‌ വി ശശികുമാർ ചലച്ചിത്ര നിരൂപകൻ  മധു ജനാർദനന്  നൽകിയായിരുന്നു പ്രകാശനം.  സജി ചെറുകരയാണ് ലോഗോ  തയ്യാറാക്കിയത്.
 സ്വാഗതസംഘം ചെയർമാൻ പി കെ അബ്ദുള്ള നവാസ് അധ്യക്ഷനായി. സിഐടിയു  ജില്ലാ ജനറൽ സെക്രട്ടറി   വി പി സക്കറിയ, കെഎസ്കെടിയു ജില്ലാ പ്രസിഡന്റ്‌ എം പി അലവി, പി കെ വിജയ, പി കെ കുഞ്ഞുമോൻ, ടി കെ റഷീദലി, എ ഹരി, എ ആർ വേലു, സി സജി, കെ  ടി നാരായണൻ, പി അബ്ദുസമദ് എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ജനറൽ കൺവീനർ എം പി സലീം സ്വാഗതവും എം ആർ അനൂപ് നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top